അടൂർ: മൈ ഭാരതിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യൂത്ത് ക്ലബ് ശക്തീകരണ പരിപാടിയുടെ സമാപനവും പ്രതിഭാസംഗമവും സി.വി. ശാന്തകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു.
ഇളംപള്ളില്‍ - പയ്യനല്ലൂര്‍ പ്രതീക്ഷ ലൈബ്രറി പ്രസിഡന്റ് വിമല്‍ കൃഷ്ണന് അധ്യക്ഷത വഹിച്ചു. ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ പ്രവചനമത്സര വിജയികള്‍ക്കുള്ള സമ്മാനദാനം പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ആര്. ദിന് രാജ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മനോജ് സി. ശേഖര്‍, അരുണ്‍ കൃഷ്ണന്, ലൈബ്രറി സെക്രട്ടറി എസ്. സജീവ്, വനിതാവേദി സെക്രട്ടറി എം. രജനി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എ. ശ്യാം, അധ്യാപകന്. ജയകൃഷ്ണന്, ബാലവേദി പ്രസിഡന്റ് ആയുഷ് കൃഷ്ണന്, കെ. എന്‍. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു